
നോയിഡ: ഷോപ്പിങ് മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
എസ്കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്നവരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ സ്വദേശികളായ ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണ് മരിച്ചത്.






