NEWSPravasi

മുടി വെട്ടാൻ വെറും 5 ദിര്‍ഹം; ദുബായില്‍ ‘ബജറ്റ് ജെന്റ്സ് സലൂണ്‍’ വ്യാപകമാകുന്നു

ദുബായ് ∙ ഉത്പന്നത്തിന് ഒരിക്കല്‍ വില കൂടിയാല്‍ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് വിത്യസ്തമാകുകയാണ് ദുബായ്.

15 മുതൽ 20 ദിർഹം വരെ വാങ്ങിയിരുന്ന സ്ഥാനത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആണ് ദുബായിലെ ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് വാങ്ങുന്നത്.

ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് അഞ്ച് ദിർഹം നിരക്കിലാണ് തലമുടിയും താടിയുമൊക്കെ വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായില്‍ മസാജിനും ഇതേ നിരക്കാണ്. എന്നാല്‍, ഫേഷ്യലിന് 10 ദിർഹം നല്‍കണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഈ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി.

Signature-ad

 കേരളത്തില്‍ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 150 രൂപയെങ്കിലും നല്‍കിയാലേ മുടി വെട്ടാനാകൂ. ഈ വേളയിലാണ് ദുബായില്‍ ബജറ്റ് ജെന്റ്സ് സലൂണ്‍ വ്യാപകമാകുന്നത്.

 കാശ്മീർ സ്വദേശിനിയായ അഷ്റഫ് അല്‍ തവാഫിയാണ് ഗ്രൂപ്പിന്റെ ഉടമ. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റ്, മുഹൈസിന (സോണാപൂർ) എന്നിവിടങ്ങളിലടക്കം ദുബായില്‍ മാത്രം ഇവർക്ക് 20 കേന്ദ്രങ്ങളുണ്ട് . എല്ലായിടത്തും വ്യത്യസ്ത പേരുകളിലാണ് കടകള്‍. എന്നാല്‍ നിരക്ക് എവിടെയും ഒന്നു തന്നെ.

 മിക്കയിടത്തും 8 ജീവനക്കാർ രാവിലെ 6 മുതല്‍ അർധരാത്രി 12 വരെ കർമനിരതരാണ്. ഇത്തരത്തിലുള്ള ബജറ്റ് ജെന്റ്സ് സലൂണുകള്‍ യുഎഇയില്‍ എല്ലായിടത്തും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അഷ്റഫ് പറഞ്ഞു.

Back to top button
error: