എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു ആക്രമണം.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.
2011-ല്‍ ലിബിയയുടെ ആഭ്യന്തരയുദ്ധത്തിനുശേഷം ക്രൈസ്തവർക്ക് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചുവരികയാണ്.ഇതിൽ ഭൂരിഭാഗവും ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വച്ചുള്ളതാണ്. പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകലും ഇവിടെ തുടർക്കഥയാണ്.
2012-ല്‍ വടക്കൻ മാലി ഇസ്‌ലാമിസ്റ്റുകള്‍ പിടിച്ചെടുത്തതു മുതൽ ജിഹാദിസ്റ്റ് കലാപം ബുർക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചു. ജിഹാദി അക്രമങ്ങളെ അടിച്ചമർത്തുന്നതില്‍ സർക്കാരിൻ്റെ പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് പള്ളി അധികാരികള്‍ ആരോപണം ഉയർത്തുന്നു. ബുർക്കിന ഫാസോയില്‍ മാത്രം ഏകദേശം 20,000 പേർ ജിഹാദി അക്രമത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേസമയം രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്യപ്പെട്ടു എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.