IndiaNEWS

അങ്ങനിപ്പം പാക്കിസ്ഥാന്‍ കുച്ചെണ്ട! രാവിയില്‍ അണക്കെട്ടുയര്‍ന്നു; വെള്ളം ഇനി കശ്മീരിന്

ശ്രീനഗര്‍: 45 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രാവി നദിയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനായി വിഭാവനം ചെയ്ത ‘ഷാഹ്പുര്‍ കാണ്ടി’ അണക്കെട്ടിന്റെ പണി പൂര്‍ത്തിയായി. പഞ്ചാബ് – ജമ്മുകശ്മീര്‍ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്നാണ് അണക്കെട്ടിന്റെ പണി വര്‍ഷങ്ങളോളം നീണ്ടുപോയത്.

അണക്കെട്ട് സാക്ഷാത്ക്കരിച്ചതോടെ ഇതുവരെ പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ജമ്മു കശ്മീരിലെ കത്വ, സാംബ എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കും. അണക്കെട്ടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ 20 ശതമാനവും ജമ്മു കശ്മീരിന് ലഭിക്കും. ജമ്മു കശ്മീരിനെ കൂടാതെ പഞ്ചാബിലെയും രാജസ്ഥാനിലെയും ജലസേചനത്തിനായി രാവിയിലെ ജലം ഉപയോഗിക്കാനാവും.

1979ലാണ് പഞ്ചാബും ജമ്മു കശ്മീരും രഞ്ജിത് സാഗര്‍ ഡാം പണിയുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. രാവി നദിയില്‍ ഷാഹ്പൂര്‍ കാണ്ടി അണക്കെട്ടും വിഭാവനം ചെയ്തിരുന്നു. 1982ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടു. 98 ല്‍ പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ 2001ലാണ് രഞ്ജിത് സാഗര്‍ അണക്കെട്ടിന്റെ പണി പൂര്‍ത്തിയാകുന്നത്. ഷാഹ്പൂര്‍ കാണ്ടിയുടെ പണി പൂര്‍ത്തിയായതുമില്ല.

2014ല്‍ പഞ്ചാബും ജമ്മു കശ്മീരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായതോടെ പദ്ധതി പിന്നെയും വൈകി. ഇതോടെ കേന്ദ്രം ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് അണക്കെട്ട് നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു.

1960ലെ സിന്ധു നദീജല കരാര്‍ പ്രകാരം രാവിയിലെ ജലത്തിന് മേല്‍ ഇന്ത്യക്കായിരുന്നു പൂര്‍ണ അവകാശം. എന്നാല്‍ നദിയില്‍ നിന്ന് നല്ലൊരു ഭാഗം ജലം പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്നു. സിന്ധു നദീജല കരാര്‍ പ്രകാരം, രവി, സത്ലജ് എന്നീ നദികളിലെ ജലത്തിന്റെ പൂര്‍ണ അവകാശം ഇന്ത്യക്കാണ്. അതുപോലെ സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ ജലത്തിന്മേല്‍ പാക്കിസ്ഥാനും.

Back to top button
error: