ന്യൂഡല്‍ഹി: റീഫണ്ട് നല്കാത്തതിനാല് ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടുപോയി രക്ഷിതാക്കള്‍. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
നിശ്ചിത സമയപരിധിക്കുള്ളില്‍ റീഫണ്ട് പണം തിരികെ നല്‍കണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ലഭിക്കാതായതോടെ ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടു പോവുകയായിരുന്നു.
അമ്മ സമീപത്ത് നില്ക്കുന്നതും പിതാവും മകനും ചേര്‍ന്ന് ഓഫീസിനുള്ളില്‍ കയറി ടിവി ഇളക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
റീഫണ്ട് നല്കുമ്പോള് ഈ ടിവി തിരിച്ചു തരാമെന്ന് കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയില്‍ കാണാം. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
അതേസമയം, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.