‘പത്തനംതിട്ടയിലെ ക്രൈസ്തവസഭാപ്രതിനിധികള്‍ ഇങ്ങനെയൊരു ആവശ്യം ഡല്‍ഹിയില്‍പോയി ഉന്നയിച്ചുവെന്ന് കേട്ടു. പ്രധാന ഹിന്ദുസംഘടനകളും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ഇതുവരെ എന്റെ പാർട്ടിയിലെ പഴയകാല സഹപ്രവർത്തകർ ആരും ആവശ്യപ്പെട്ടിട്ടില്ല. ഗവർണർക്ക് രാഷ്ട്രീയമില്ല. ജീവിതത്തില്‍ ഇന്നുവരെ ഏതെങ്കിലും പാർട്ടിസ്ഥാനമോ അധികാരപദവിയോ വേണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രസ്ഥാനം നിർദേശിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചിട്ടേയുള്ളൂ’ – പിള്ള പറഞ്ഞു.
ഗവർണർ സ്ഥാനമൊഴിഞ്ഞാല്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഇത്തരം സാങ്കല്പികചോദ്യങ്ങള്‍ക്ക് താൻ എന്ത് മറുപടി പറയാനാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ശ്രീധരൻ പിള്ളയുടെ മറുചോദ്യം. കോഴിക്കോട്ട് ഹോട്ടല്‍ അളകാപുരിയില്‍ തന്റെ 210 പുസ്തകങ്ങളുടെ പ്രദർശനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.