പാലക്കാട്: വേനലിലും കോഴിവില 220ൽ എത്തി.കേരളത്തിൽ കോഴി പ്രിയരുള്ളത്തോളം കാലം വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്.
പക്ഷേ ഒരു മറു മരുന്നുണ്ട്. വേനലാണ്.. ചൂട് കൂടുകയാണ്. ഒരാഴ്ച ജനങ്ങൾ കോഴി വാങ്ങുന്നത് നിർത്തിവച്ചാൽ കോഴികൾ ഫാമുകളിൽ കൂട്ടത്തോടെ ചാകാൻ തുടങ്ങും. നാടൻ കോഴിയെ പോലെ കുറേ കാലം ഇവയെ പോറ്റാൻ കഴിയില്ല. കോഴി ലോബിയെ തറപറ്റിക്കാൻ താൽക്കാലിക ബഹിഷ്കരണമാണ് എളുപ്പ വഴി.
കേരളത്തിൽ 8 ലക്ഷം കോഴികളാണ് പ്രതിദിനം ചെലവാകുന്നത്. അടുത്ത ഒരാഴ്ച ആരും ചിക്കൻ വാങ്ങരുത് എന്ന് തീരുമാനിക്കുക.വില തനിയെ താഴും.തിന്നാൽ മാത്രം പോരാ
ബുദ്ധി കൊണ്ട് ചിന്തിക്കുകയും വേണം..
(സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടത്)