KeralaNEWS

വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാൻ പ്രത്യേക പദ്ധതി;കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുക ലക്ഷ്യം : പിണറായി വിജയൻ

കോഴിക്കോട് : കേരളം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികള്‍ക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും കോഴിക്കോട്ട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

 

Signature-ad

ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കള്‍ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയ കാലത്ത് തൊഴില്‍ നേടിയാല്‍ പോര തൊഴില്‍ ദാതാക്കളാകണം. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

Back to top button
error: