NEWSPravasi

റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ

റിയാദ്: അറബ് രാജ്യങ്ങളില്‍ റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ.

ഗോളശാസ്ത്ര വിദഗ്ധർ നല്‍കുന്ന സൂചനയനുസരിച്ച്‌ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഈ വർഷം മാർച്ച്‌ 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്ബതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രില്‍ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുല്‍ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.

 

Signature-ad

എന്നാല്‍, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുല്‍ ഫിതറും പ്രഖ്യാപിക്കുക.

 

ശൈത്യകാലമായതിനാല്‍ റമദാനില്‍ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാല്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഈ റമദാനില്‍ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

Back to top button
error: