ഇന്‍ഡോറിലെ ലവ കുശ സ്‌ക്വയറില്‍ 8 വയസുകാരിയായ മകളോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന യുവതി ഒന്നരമാസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം രൂപ. ഒരു ഒരു വര്‍ഷം താൻ 20 ലക്ഷം സമ്പാദിക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി.
അവധി കാലങ്ങളില്‍ അനേകം പേര്‍ ലവ കുശ സ്‌ക്വയറിലെ ഈ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. ഇവര്‍ ഭിക്ഷ നല്‍കുന്നതും പതിവാണ്. സ്ത്രീയെ കൂടാതെ അവരുടെ ഭര്‍ത്താവും മൂന്ന് കുട്ടികളും സമീപത്തായി ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ഒരുപാട് വിശ്വാസികള്‍ കടന്നു പോകുന്ന മേഖലയായതിനാലാണ് കുടുംബം ഈ പ്രദേശം യാചനക്കായി തിരഞ്ഞെടുത്തത്.
ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ രാജസ്ഥാനിലെ ഗ്രാമത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് കഴിയുന്നത്. കിട്ടിയ തുകയില്‍ ഒരുലക്ഷം അവര്‍ക്ക് അയച്ചുകൊടുത്തു. 50,000 രൂപ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റിട്ടു എന്നും ഭിക്ഷക്കാരിയായ സ്ത്രീ പറയുന്നു.
വര്‍ഷത്തില്‍ 20 ലക്ഷം രൂപ വരെയാണ് കുടുംബത്തിന് ഭിക്ഷ യാചിച്ചു കിട്ടുന്നത്. ഇവര്‍ക്ക് വീട്, കാര്‍, സ്മാര്‍ട് ഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉണ്ടത്രേ. എട്ടു വയസുകാരിയായ മകളും പതിവായി സ്ത്രീക്കൊപ്പം ഉണ്ടായിരിക്കും. മകള്‍ രാവിലെ മുതല്‍ ഉച്ചവരെ യാചിച്ച് ദിവസവും 600 രൂപ നേടുന്നുണ്ട്.
ഒടുവില്‍ പൊലീസ്, യുവതിയെ തെരുവില്‍ നിന്ന് പിടികൂടി അഭയകേന്ദ്രത്തിലാക്കി. കുട്ടിയുമായി ഭിക്ഷ യാചിക്കുന്നതിനിടെയാണ് യുവതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ തന്നെയാണ് ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ താന്‍ ഭിക്ഷയെടുത്ത് നേടിയതായി വെളിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
പിടികൂടുന്ന സമയത്ത് അമ്മയുടെ കയ്യില്‍ 19,000 രൂപ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അഭയകേന്ദ്രത്തിലാക്കി. കുട്ടിയെ പിന്നീട് കുട്ടികള്‍ക്കുള്ള ക്ഷേമകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ അച്ഛനും മറ്റ് മക്കളും പൊലീസില്‍ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇന്‍ഡോറിനെ യാചക രഹിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി ഭിക്ഷക്കാരെ പൊലീസ് പിടികൂടുകയും ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. യുവതിയേയും മകളേയും പിടികൂടിയത് അങ്ങനെയാണ്.