വിജയ് സിനിമയുടെ സെറ്റില്‍ നേരിട്ട അപമാനം, തീയറ്ററില്‍ ഇരുന്നു കരഞ്ഞു; വെളിപ്പെടുത്തലുമായി കെ.കെ മേനോന്
മലയാള മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ നിരവധി ആരാധകരുള്ള താരമാണ് നടന് കെ.കെ മേനോന്. കുടുംബവിളക്ക് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ വലിയ ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, സിനിമയില്‍ താന്‍ നേരിട്ട അപമാനങ്ങളെ കുറിച്ച് കെ.കെ മേനോന് നടത്തിയ തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്.
വിജയ് സിനിമയില്‍ താന്‍ അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തത് കളഞ്ഞതു മുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും അപമാനിച്ച് ഇറക്കിവിട്ടുവെന്നും കെ.കെ മേനോന് അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിജയ് ചിത്രമായ ‘മെര്‍സല്‍’ സിനിമയയില്‍ താന്‍ അഭിനയിച്ചിരുന്നു.
എസ്ജെ സൂര്യയ്ക്ക് ഒപ്പമായിരുന്നു കെ.കെയ്ക്ക് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വളരെ പ്രധാനപ്പെട്ട രംഗവും ഉണ്ടായിരുന്നു.
ഇത്രയും ദിവസം ഷൂട്ടിങും കുറച്ച് അധികം സീനുകളും ഉള്ളത് കൊണ്ട് താന്‍ ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, ‘മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്’ എന്ന്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്റെ ഒറ്റ സീനും ഇല്ലായിരുന്നു. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചു.
തിയേറ്ററിലിരുന്ന് തന്നെ കരയിപ്പിച്ച അനുഭവമാണ് അത് എന്നാണ് കെ.കെ പറയുന്നത്. കൂടാതെ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും ഇറക്കി വിട്ടതിനെ കുറിച്ചും കെകെ മേനോന് പറഞ്ഞു.
”ഒരു സിനിമയുടെ ലൊക്കേഷനില്‍ സീനിയേഴ്സ് ഇരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്ന് പോയി, അവിടെ നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു.”
ഇത്തരം അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. നമ്മളെക്കാള്‍ വയസില്‍ ചെറുതായവര്‍ പോലും അങ്ങനെ മോശമായി പെരുമാറുമ്പോള്‍ വേദനിക്കും എന്നാണ് താരം പറഞ്ഞത്.
താന്‍ 42-ാം വയസിലാണ് സിനിമയില്‍ എത്തുന്നത്. ഈ പ്രായത്തില്‍ ഇത്തരം അനുഭവങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ തന്റെ ഇരുപതുകളിലാണ് എത്തിയിരുന്നത് എങ്കില്‍ മോശം അനുഭവങ്ങള്‍ കളിയായി എടുക്കുമായിരുന്നു എന്നും താരം പറഞ്ഞു.