അയോധ്യ:രാം ലല്ലക്ക് മുൻപിൽ കേരളത്തിൻ്റെ കലാരൂപമായ തിരുവാതിര അവതരിപ്പിച്ച് മലയാളി മങ്കമാർ.
പയ്യന്നൂർ ശ്രീ സദാശിവം തീർത്ഥാടക ഗ്രൂപ്പിൻ്റെ നേതൃത്വത്തില്‍ അയോദ്ധ്യയിലെത്തിയ നൂറംഗ സംഘത്തിലെ മുപ്പതോളം വരുന്ന സ്ത്രീകളാണ് ശ്രുതിമധുര സംഗീതം കൊണ്ടും അനുപമമായ നൃത്തച്ചുവടുകള്‍ കൊണ്ടും ബാലക രാമൻ്റെ മുന്നില്‍ നൃത്താർച്ചന നടത്തിയത്.
ഗണപതി വന്ദനത്തിന് ശേഷം ‘അഭിഷേകം കഴിഞ്ഞങ്ങ് സുഖമായിട്ടിരിക്കുമ്ബം രാമദേവൻ പള്ളിവേട്ടക്കെഴുന്നള്ളുന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ച് തനത് മലയാളി വേഷത്തില്‍ മങ്കമാർ രാമസന്നിധിയില്‍ മതിമറന്നാടിയപ്പോള്‍ ഉത്തരേന്ത്യയിലെ കാഴ്ചക്കാർക്കും അതൊരു നവ്യാനുഭവമായി. രുദ്ര ശ്രീധർ, ശ്രീല മാതമംഗലം തുടങ്ങിയവർ തിരുവാതിര കളിക്ക് നേതൃത്വം നല്‍കി.
എം. ശ്രീധരൻ നമ്ബൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയാഗ് രാജ്, അയോദ്ധ്യ, സാരനാഥ്, കാശി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കുന്നതിനിടെയാണ് പുണ്യതീർത്ഥാടന കേന്ദ്രമായ അയോദ്ധ്യയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത്.