ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്റെ ഒന്നാം സമ്മാനം പോണ്ടിച്ചേരി സ്വദേശിയായ 33 കാരന്
ശബരിമല തീർത്ഥാടനായി വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്റെ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്
XC 224091 എന്ന നമ്ബറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
20 കോടിയില്‍ എത്ര ഭാഗ്യശാലിക്ക് ?
20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ഡിഡിഎസും ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ പോയിട്ടുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാല്‍ ബാക്കി 12.6 കോടി രൂപ ഉണ്ടാകും. ഇതാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
ഒരു കോടിയില്‍ എത്ര ?
ഈ വർഷത്തെ ക്രിസ്മസ് ബമ്ബറിന്റെ പ്രത്യേകതകളില്‍ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തില്‍ ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളില്‍ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.