യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അബുദാബി, അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ് എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും.
യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള പരീക്ഷണ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്ക് ഒന്നര മണിക്കൂറുമാണ് എടുത്തത്.
സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കും. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും.
നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ് റെയിലിന്‍റെ ദൈർഘ്യം.മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക.ഫുജൈറ തുറമുഖത്ത് നിന്നും മുസഫ ഖലീഫ പോർട്ട് ജബല്‍ അലി പോർട്ട് എന്നിവ വഴി ഗുവൈഫാത്തിലേക്കാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നത്.