മെഡിക്കല്‍, നോണ്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് അവസരം.ആകെ 139 ഒഴിവുകളാണുള്ളത്.
നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. എഴുത്ത് പരീക്ഷയുടെയും, നേരിട്ടുള്ള ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തപാല്‍ വഴി ഫെബ്രുവരി 10നുള്ളില്‍ അപേക്ഷിക്കണം.
മൊത്തം 139 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍.ഒഴിവുകൾ ഇങ്ങനെയാണ്:
മെഡിക്കല്‍ ഓഫീസര്‍- 32, ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്- 6, ഗൈനക്കോളജിസ്റ്റ്- 3, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്- 3, ഡെന്റല്‍ ഓഫീസര്‍- 13, റേഡിയോളജിസ്റ്റ്- 1, ഡെന്റല്‍ ഹൈജീനിസ്റ്റ്- 8, റേഡിയോഗ്രാഫര്‍- 5, ഫിസിയോതെറാപ്പിസ്റ്റ്- 2, ഫാര്‍മസിസ്റ്റ്- 13, നഴ്സിങ് അസിസ്റ്റന്റ്- 4, ലാബ് അസിസ്റ്റന്റ്- 6, ലാബ് ടെക്നീഷ്യന്- 10, ഡ്രൈവര്‍- 7, സ്ത്രീ അറ്റന്‍ഡന്റ്- 10, സഫായിവാല- 10, ചൗക്കിദാര്‍- 6 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഓഫീസര്‍- ഇന്‍ചാര്‍ജ് പോളിക്ലിനിക്, ഡെന്റല്‍ ഓഫീസര്‍ തസ്തികകളിലേക്ക് 63 വയസ് വരെയാണ് പ്രായപരിധി.
ഗൈനക്കോളജിസ്റ്റ്, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്, റേഡിയോളജിസ്റ്റ് പോസ്റ്റിലേക്ക് 68 വയസ്.
മെഡിക്കല്‍ ഓഫീസര്‍ പോസ്റ്റിലേക്ക് 66 വയസ്.
ഡെന്റല്‍ ഹൈജീനിസ്റ്റ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന് പോസ്റ്റുകളിലേക്ക് 56 വയസ്.
ഡ്രൈവര്‍, സ്ത്രീ അറ്റന്‍ഡന്റ്, സഫായിവാല, ചൗക്കിദാര്‍ പോസ്റ്റുകളിലേക്ക് 53 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
ഓഫീസര്‍ ഇന്‍ചാര്‍ജ് പോളിക്ലിനിക്
ബിരുദം (വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് മാത്രം അപേക്ഷിക്കാം). ആരോഗ്യ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഗൈനക്കോളജിസ്റ്റ്
ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ എം.ഡി/ എം.എസ്.
മെഡിക്കല്‍ ഓഫീസര്‍
എം.ബി.ബി.എസ്
ഡെന്റല്‍ ഓഫീസര്‍
ബി.ഡി.എസ്
റേഡിയോളജിസ്റ്റ്
അംഗീകൃത മെഡിക്കല്‍ യോഗ്യത
ഡെന്റല്‍ ഹൈജീനിസ്റ്റ്
ഡെന്റലില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ
റേഡിയോഗ്രാഫര്‍
ഡിപ്ലോമ/ ക്ലാസ് 1 റേഡിയോഗ്രാഫര്‍ കോഴ്സ്
ഫിസിയോതെറാപ്പിസ്റ്റ്
ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ്
ഫാര്‍മസിസ്റ്റ്
ബി.ഫാം
നഴ്സിങ് അസിസ്റ്റന്റ്
ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്
ലാബ് അസിസ്റ്റന്റ്
DMLT/ ക്ലാസ് 1 ലാബ് ടെക്നീഷ്യന് കോഴ്സ്.
ലാബ് ടെക്നീഷ്യന്
ബി.എസ്.സി (മെഡിക്കല്‍ ലാബ് ടെക്നോളജി
ഡ്രൈവര്‍
8 ാം ക്ലാസ്
സ്ത്രീ അറ്റന്‍ഡന്റ്
ലിറ്ററേറ്റ്
സഫായിവാല
ലിറ്ററേറ്റ്
ചൗക്കിദാര്‍
8ാം ക്ലാസ്
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16800 രൂപ മുതല്‍ 100000 രൂപക്കടുത്ത് ശമ്ബളം ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കാണുന്ന ലിങ്ക് വഴി ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് കൂടുതല്‍ വിവരങ്ങളറിയാം. ECHS ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത്
Station Headquarters (ECHS), pangode, thirumala- Thiruvananthapuram- 695 006 എന്ന വിലാസത്തില്‍ ഫെബ്രുവരി 10നുള്ളില്‍ അയക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.echs.gov.in/job%