IndiaNEWS

മലക്കംമറിയും വാലിബന്‍! നിതീഷ് രാജിവച്ചു; വീണ്ടും ബി.ജെ.പിക്കൊപ്പം

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബിജെപിജെഡിയു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്നു വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎല്‍എമാരെ നിയമസഭാകക്ഷി യോഗം പൂര്‍ത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.

Signature-ad

അതേസമയം, നിതീഷിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎല്‍എമാരില്‍ 11 എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വവും എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും.

മഹാസഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായിരുന്നു. നിതീഷിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ആര്‍.ജെ.ഡി. ബദല്‍ നീക്കം സജീവമാക്കിയിരുന്നു. പത്ത് ജെ.ഡി.യു. എം.എല്‍.എമാരുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിനിടെ ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനും ലാലുവും ആര്‍ജെഡിയും ശ്രമംനടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനമാണ് വാഗ്ദാനം. ജിതിന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയാലും പ്രധാന വകുപ്പുകള്‍ തേജസ്വി യാദവ് കൈവശം വെക്കുന്ന തരത്തിലായിരിക്കും സമവാക്യം.

Back to top button
error: