2.67 കോടി വോട്ടർമാരുമായി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയിൽ 1,37,79263 പേര് സ്ത്രീകളും 1,02,95202 പേര് പുരുഷന്മാരുമാണ്. ഇത്തവണത്തെ വോട്ടർ പട്ടികയിൽ 221 ട്രാൻസ്ജെൻഡർമാരും ഇടംപിടിച്ചു. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ലയും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയില്‍ ആകെ 32,14943 വോട്ടര്‍മാരാണുള്ളത്.90,709 പേര് ഇതില്‍ പ്രവാസികളാണ്.
ഇത്തവണത്തെ ഇലക്ഷന് 2.99 ലക്ഷ്യം കന്നി വോട്ടർമാരുണ്ട്. ഏറ്റവും കൂടുതല്‍ കന്നി വോട്ടർമാരുള്ള ജില്ല കോഴിക്കോടാണ്. 1000 വോട്ടർമാർക്ക് ഒരു പോളിംഗ് സ്റ്റേഷൻ എന്ന നിബന്ധനയോടെ ആണ് ഇത്തവണത്തെ ഇലക്ഷനും നടക്കുക. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിക്കും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിക്കുക. വോട്ടര്‍ പട്ടികയിൽ പേര് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ ഇനിയും അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.