KeralaNEWS

മാണി സാര്‍ പൊറുക്കണം! കെ.എം മാണിയുടെ പേരു പോലും തെറ്റിച്ച് പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്

കോട്ടയം: കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ – ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.

കെ.എം മാണി എന്നതിനു പകരം ‘ക.എ.മാണി ‘ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇതിനു പുറമേ സ്മാരക എന്നതിന് സമാരക എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. അതേസമയം ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

Signature-ad

അതേസമയം, എതിരാളികള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ.എം മാണിക്ക് സ്വന്തം മുന്നണിയില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ കോഴക്കേസില്‍ തന്നെ പെടുത്താന്‍ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയില്‍ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

മാണി സാര്‍ പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്, ഞാനും പുസ്‌കതമെഴുതും അതില്‍ എല്ലാം ഉണ്ടാകുമെന്നുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. രാഷ്ട്രീയത്തിലിറങ്ങാന്‍ കെ.എം മാണി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജേസഫ് പറഞ്ഞു. യുഡിഎഫില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരിന്നു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.

 

 

Back to top button
error: