ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടര്‍ വീണ്ടും ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
പിന്നാലെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷെട്ടര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു.