KeralaNEWS

സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച്  കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം

കാഞ്ഞങ്ങാട്: സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച്  കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം.ഡി.വൈ.എഫ്.ഐ നേതൃത്വത്തിലാണ് പ്രദർശനം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണവും തുടർന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമെല്ലാം പ്രമേയമാക്കിയ ഡോക്യുമെന്ററി യാണ് ‘രാം കെ നാം’.

Signature-ad

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധന്റെ ഈ ഡോക്യുമെന്ററി മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങളും ഡോക്യുമെന്ററി കരസ്ഥമാക്കിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട്  നടത്തിയ’രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.

നേരത്തെ കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘രാം കെ നാം’ ഡോക്യുമെന്ററിയുടെ പ്രദർശനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ബിജെപി പ്രവർത്തകർ അസഭ്യവർഷവും നടത്തിയിരുന്നു.

ഇതിന് പിന്നാലെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമല്ല സംസ്ഥാനമൊട്ടാകെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക് തടയാൻ ചുണയുള്ള സംഘ് പ്രചാരകർക്ക് സ്വാഗതമെന്നും ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Back to top button
error: