KeralaNEWS

”രണ്ടാം ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ മുളപൊട്ടിത്തുടങ്ങി; വ്യക്തിയേക്കാള്‍ വലുത് പാര്‍ട്ടി”

വയനാട്: സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ‘ജനങ്ങള്‍ക്ക് പൊറുക്കാന്‍ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സാധിക്കണം” – മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നല്‍ പലര്‍ക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവര്‍ക്കും വേണം. വ്യക്തിയെക്കാളും വലുത് പാര്‍ട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

അതേസമയം, സമൂഹത്തില്‍ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണെന്നും മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതികളിലേക്കു നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉള്ളതു പോരാ, കൂടുതല്‍ വരുമാനം വേണം എന്നു ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമാകുന്നത്. സഹകരണ മേഖലയില്‍ ഉദ്യോഗസ്ഥര്‍ അറിയാതെ ക്രമക്കേടുകള്‍ നടക്കില്ലെന്നു സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംസ്ഥാന സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

 

Back to top button
error: