CrimeNEWS

എത്യോപയില്‍നിന്ന് കൊക്കെയ്‌നുമായി മുംബൈയില്‍; തായ് യുവതിയില്‍നിന്ന് പിടിച്ചത് 40 കോടിയുടെ ലഹരി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി തായ്ലാന്‍ഡ് സ്വദേശിയായ യുവതി പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐക) നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടികൂടിയത്. എത്യോപയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ 21-കാരിയായ ഒന്യാറിന്‍ സേയ് ഹൊര്‍ ആണ് പിടിയിലായത്.

40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്‌നാണ് യുവതി കടത്താന്‍ ശ്രമിച്ചത്. പ്രാഥമിക പരിശോധനയില്‍ ലഹരി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്റെ പുറംചട്ടയിലുമൊക്കെ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്തിയത്.

Signature-ad

യുവതിയെ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്ന അനുമാനത്തിലാണ് കേന്ദ്ര ഏജന്‍സി. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Back to top button
error: