Social MediaTRENDING

ദിശതെറ്റിക്കും ദിശാ ബോർഡ് !

എരുമേലി:ദിശതെറ്റിക്കും ദിശാ ബോർഡ്.എരുമേലി മുക്കൂട്ടുതറ ശബരിമല റൂട്ടിൽ എംഇഎസ് കോളജ് ജംഗഷനിലാണ് സംഭവം.
വൺവേ അല്ലാത്ത  റോഡിലേക്കാണ് വൺവേ ബോർഡ് വെച്ചിരിക്കുന്നത് ! ബോർഡ് കണ്ട്
വൺവേയാണന്ന് കരുതി തീർത്ഥാടകരുടെവാഹനങ്ങൾ വിട്ട് ചെല്ലുമ്പോളാണ് എതിർ ദിശയിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു  വരുന്നത്.ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
പൊതുപ്രവർത്തകനും സിപിഎം നേതാവുമായ കെ സി ജോർജ്കുട്ടി   മുക്കൂട്ടുതറ ശബരിമല പാതയിലെ ഈ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും തൽക്കാലം ഭക്തർക്ക് അയ്യപ്പൻ തന്നെ തുണ!

Back to top button
error: