ഏകദേശം 161.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ കടം. അതായത് മൊത്തം കടത്തിന്റെ 46.03 ശതമാനം. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 150.4 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ കട ബാധ്യത.
അതേസമയം സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കട ബാധ്യത 50.18 കോടി രൂപയാണ്. അതായത് രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ 24.4 ശതമാനത്തോളം.കടബാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം മിസോറാം ആണ്. ബാധ്യത ജിഎസ്ഡിപിയുടെ 55.7 ശതമാനം.
ജിഎസ്ഡിപിയുടെ പകുതിയിലധികം കടമുള്ള ഏക സംസ്ഥാനവും മിസോറാമാണ്.പഞ്ചാബ്-48.4%, നാഗാലാന്‍ഡ്- 43.5%, മേഘാലയ- 41.7 %, അരുണാചല്‍ പ്രദേശ്- 41.4% എന്നീ സംസ്ഥാനങ്ങളാണ് മിസോറാമിന് പിന്നാലെ ആദ്യ അഞ്ചിലുള്ളത്.
അതേസമയം കേരളത്തിന്റെ പൊതുകടം ആഭ്യന്തര ഉള്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 39.1 ശതമാനം ആണ്. ശതമാനക്കണക്കില്‍, ബാധ്യതയില്‍ ഏഴാമതാണ് കേരളം. സെബി രജിസ്‌ട്രേഡ് കമ്ബനിയായ ഇന്ത്യ ബോണ്ട്‌സ് ഡോട്ട്‌കോമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. റിസര്‍വ് ബാങ്ക്, ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയാണ് കടം കുറഞ്ഞ സംസ്ഥാനം. ജിഎസ്ഡിപിയുടെ 23.4 ശതമാനം മാത്രമാണ് കർണാടകയുടെ കടം.തെലങ്കാന-28.2 %, തമിഴ്‌നാട്- 32 %, പുതുച്ചേരി-32.2 ശതമാനം ആന്ധ്രപ്രദേശ്- 33 % എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകള്‍.