KeralaNEWS

പമ്പയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിനു  തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

എരുമേലി: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു  തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം.
ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.

തീ പടരുന്നതു കണ്ടയുടനെ ഇരുവരും ബസിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

 

Signature-ad

കഴിഞ്ഞ ദിവസവും സമാനരീതിയില്‍ ഇതേസ്ഥലത്ത് വച്ച് ബസിന് തീപിടിച്ചിരുന്നു. അന്നും ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്.

Back to top button
error: