CrimeNEWS

മുക്കത്ത് പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് കവര്‍ച്ച; നഷ്ടമായത് 30,000 രൂപ

കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് പണം കവര്‍ന്നു. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ പലചരക്ക് കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. കടയില്‍നിന്ന് 30,000 രൂപ നഷ്ടപ്പെട്ടു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മുജീബ് കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പതിവുപോലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഒരുഷട്ടറിന്റെ പൂട്ട് തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നി കടയിലെ മേശ പരിശോധിച്ചതോടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷണംപോയതായി വ്യക്തമായത്. മുക്കം പോലീസില്‍ പരാതി നല്‍കി.

Back to top button
error: