ന്യൂഡൽഹി:വിവാഹം പോലെയുള്ള മംഗളകരമായ അവസരങ്ങളില്‍ സ്വര്‍ണം നല്‍കുന്നത് ഇന്ത്യയില്‍ സ്ഥിരം പതിവാണ്, അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണിയും ഇന്ത്യയ്ക്ക് സ്വന്തമാണ്.
സ്ത്രീകള്‍ക്ക് തലമുറകളായി സ്വര്‍ണം കൈമാറി വരുന്ന സമ്ബ്രദായവും ഇന്ത്യയിലുണ്ട്.ഇതിനെ സാധൂകരിക്കുന്നതാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കലാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏകദേശം 25000 ടണ്‍ (അല്ലെങ്കില്‍ 22679618 കിലോഗ്രാം) സ്വര്‍ണ്ണം ഇന്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായി കരുതപ്പെടുന്നു. യുഎസ്, സ്വിറ്റ്‌സര്‍ലൻഡ്, ജര്‍മ്മനി, ഐഎംഎഫ് എന്നിവയുടെ കരുതൽ ശേഖരത്തിനേക്കാള്‍ കൂടുതലാണിത്.ഇത്രയും സ്വര്‍ണം എന്നാല്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ശതമാനത്തോളം എന്നർത്ഥം!