റിയാദ്: രാജ്യത്തെ മരുഭുമികള്‍ സന്ദര്‍ശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി സൗദി അധികൃതര്‍. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുന്നറിയിപ്പ് അടയാളങ്ങള്‍ മറികടന്ന് നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക. സുരക്ഷാ നിയമങ്ങള്‍ പാലിക്കണം. അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകള്‍ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവര്‍ക്ക് 30 മാസം വരെ തടവും 25,000 റിയാല്‍ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നല്‍കുക.
അതേസമയം, വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ആണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നത്. ഒമ്പത് ദിവസമായി നടന്ന ഫാല്‍ക്കണ്‍സ് കപ്പ് മത്സരം അല്‍ഉല ഗവര്‍ണറേറ്റിലെ മുഗീറ ഹെറിറ്റേജ് സ്പോര്‍ട്സ് വില്ലേജിലാണ് സംഘടിപ്പിച്ചിരുന്നത്. ഫാല്‍ക്കണ്‍ പ്രേമികള്‍ ആയ നിരവധി പേര്‍ ഇങ്ങോട്ട് എത്തിയിരുന്നു. പക്ഷികളുടെ കഴിവും വേഗവും സൗന്ദര്യവും പ്രദര്‍ശിപ്പിക്കുന്ന മത്സരം ആണ് ഇവിടെ നടന്നത്. ഫാല്‍ക്കണ്‍ വളര്‍ത്തുകാരായ സ്വദേശികളും ഫാല്‍ക്കണ്‍ പക്ഷികളെ കാണുന്നതിനുള്ള 2000 വിദേശികളും ഇവിടെ പരിപാടി കാണാന്‍ വേണ്ടിയെത്തിയിരുന്നു.