തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ?ഗവര്‍ണര്‍ പറഞ്ഞു. പോകാത്തത് എന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.