CareersTRENDING

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്: ശമ്പളം 55,200-1,153,00, ഭിന്നശേഷിക്കാർക്ക് അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്. ബോട്ടണി തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സീനിയർ അധ്യാപകയുടെ സ്ഥിര ഒഴിവാണുള്ളത്. എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം.

ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). അർഹരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Back to top button
error: