KeralaNEWS

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിനു മുകളിൽ കോവിഡ് കേസുകൾ; രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിനു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ 128 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്.

അതേസമയം, രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ല. എന്നാൽ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടതെന്നും ആരോഗ്യ വിദ്ഗ്ദർ വ്യക്തമാക്കി. സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ കർണാടക കൊവിഡ് ബോധവത്ക്കരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വർഗ, സുള്ള്യപ്പദവ്, ജാൽസൂർ എന്നിവിടങ്ങളിലാണിത്.

Signature-ad

കേരളത്തിൽ കൊവിഡ് ഉയർന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളിൽ. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങള് കണ്ടാൽ ഉടൻ പരിശോധന നടത്താൻ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.ഇതിനിടയിൽ കർണാടകയിൽ കൊവിഡ് വകഭേദമായ ജെഎൻ-1 റിപ്പോര‍്ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയിൽ ഉള്ളത്.

Back to top button
error: