IndiaNEWS

അയോധ്യയില്‍ ആദ്യ വിമാനം ഇറങ്ങി; പ്രധാന നഗരങ്ങളില്‍ നിന്ന് സര്‍വീസ് ജനുവരി 6 മുതല്‍

ലക്നൗ:ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടില്‍ ആദ്യ വിമാനമിറങ്ങി.

വ്യോമസേനയുടെ ബോയിങ് 737-700 വിമാനമാണ് വെള്ളിയാഴ്ച ട്രയല്‍ ലാന്‍ഡിങ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 30ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ ജനുവരി 6 ന് ആരംഭിക്കും. 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വിമാനത്താവളത്തിന് ഒരു മണിക്കൂറില്‍ രണ്ടോ മൂന്നോ വിമാനങ്ങള്‍ ഇറങ്ങാൻ കഴിയും.

Signature-ad

രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുക. നിലവിലെ റണ്‍വേ 2,200 മീറ്ററില്‍ നിന്ന് 3,125 മീറ്ററായി നീട്ടുക. രണ്ടാമത്തെ ടെര്‍മിനല്‍ കോംപ്ലക്സിന്‍റെ നിര്‍മ്മാണം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ നടക്കുക.

Back to top button
error: