FeatureLIFE

മുറ്റത്തെ മുല്ലയിൽ നിന്നും മണം മാത്രമല്ല പണവും ലഭിക്കും; മുല്ല കൃഷി അറിയേണ്ടതെല്ലാം

മുറ്റത്തെ മുല്ലയിൽ നിന്നും മണം മാത്രമല്ല,. പണവും ലഭിക്കും . ഒരു കിലോ  മുല്ലപ്പൂവിന് നിലവിൽ 2700 രൂപയാണ് കേരളത്തിലെ വിപണി വില.

വലിയ മുതൽമുടക്കില്ലാതെ വീട്ടിൽ  ഇരുന്നു  വരുമാനം  ഉണ്ടാക്കാൻ  പറ്റുന്ന  ഒന്നാണ്  മുല്ല  കൃഷി. വർഷത്തിൽ 8മാസം നല്ല ആദായം കിട്ടുമെന്ന്  തന്നെയാണ് മുല്ല കൃഷിയുടെ പ്രത്യേകത.

കൃത്യമായ പരിചരണമുണ്ടെങ്കിൽ മുല്ല കൃഷി ആദായകരം തന്നെ. തൈ നട്ടു മൂന്ന് മാസം കൊണ്ടുതന്നെ ആദായം എടുക്കാം. വീടിന്റെ ടെറസിലും  മുല്ലക്കൃഷി  ചെയ്യാം. കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം അതാണ് മുല്ല കൃഷിയുടെ  ലാഭം.
കേരളത്തിൻ്റെ  കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മുല്ല. അതിൽ തന്നെ കുറ്റിമുല്ല കൃഷി ഏറെ അനുയോജ്യമാണ്. ചാക്കിലും ചെടിച്ചട്ടിയിലും വളര്‍ത്താമെന്നതും കുറ്റിമുല്ല കൃഷിക്ക് പ്രിയമേറാന്‍ കാരണമാണ്.കാലകാലങ്ങളില്‍ പൂക്കള്‍ വിടരും എന്നതും മുല്ല കൃഷിയുടെ ഗുണമാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മുല്ല കൃഷി ചെയ്യാന്‍ നല്ലത്.
ഗോള്‍ഡ് കോസ്റ്റ് മുല്ല, സ്പാനീഷ് മുല്ല, കുള്ളന്‍ മുല്ല, അറേബിയന്‍ മുല്ല, മഞ്ഞ മുല്ല, ഇറ്റാലിയന്‍ മഞ്ഞ മുല്ല, പിച്ചിമുല്ല എന്നിവയാണ് മുല്ലയിലെ പ്രധാനയിനങ്ങള്‍.
ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌ നാല്‌-അഞ്ച്‌ മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന്‌ വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും.
തണ്ട്‌ മുറിച്ചു നട്ടും പതിവച്ചും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം.നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല.നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നന്ന്‌. ചാലുകളെടുത്ത്‌ മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ മണ്ണ്‌ പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം.
തണ്ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ്‌ നടീല്‍വസ്‌തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ്‌ പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന്‌ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. ഇതേ രീതിയില്‍ മണ്ണില്‍ നട്ടാലും വേര്‌ പിടിപ്പിച്ചെടുക്കാം.
ഒരു ചെടിക്ക്‌ ഒരു വര്‍ഷം 250 ഗ്രാം യൂറിയ, 1400 ഗ്രാം റോക്‌ഫോസ്‌ഫേറ്റ്‌ 950 ഗ്രാം പൊട്ടാഷ്‌ എന്നിങ്ങനെയാണു രാസവളം നല്‍കേണ്ട തോത്‌. ഇവ രണ്ടു തവണയായി (ജനുവരിയിലും ജൂലൈയിലും) നൽകാം.മുല്ല നട്ട്‌ നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും. രണ്ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്‌പറാണിയായി മാറിക്കഴിഞ്ഞിരിക്കും.
എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന്‌ പ്രൂണിംഗ്‌ (കൊമ്പുകോതല്‍) എന്നാണ്‌ പറയുക. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന്‌ അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്‌ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്‌.

Back to top button
error: