FoodLIFE

ക്രിസ്മസ് സ്പെഷ്യല്‍ ഫ്രൂട്ട് കേക്ക്; വീട്ടില്‍ തന്നെ തയാറാക്കാം

ഈ‌ ക്രിസ്മസിന് വീട്ടില്‍ നല്ല കിടിലൻ ടേസ്റ്റില്‍ സൂപ്പര്‍ ഫ്രൂട്ട് കേക്ക് തയാറാക്കാം.

ചേരുവകള്‍
ഉണക്കമുന്തിരി – രണ്ട് കപ്പ്

ആപ്രിക്കോട്ട് അരിഞ്ഞത് – രണ്ട് കപ്പ്
ഉണങ്ങിയ അത്തിപ്പഴം – ഒരു കപ്പ്
ആപ്പിള്‍ സിഡെര്‍ വിനീഗര്‍ – ഒരു കപ്പ്
മൈദ- മൂന്ന് കപ്പ്
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – 3/4 ടീസ്പൂണ്‍
വെണ്ണ – രണ്ട് കപ്പ്
പഞ്ചസാര – ഒന്നരക്കപ്പ്
മുട്ട – മൂന്നെണ്ണം
വനില എസ്സൻസ്- ഒരു ടീസ്പൂണ്‍
ചെറി – ഒന്നരക്കപ്പ്
വാല്‍നട്ട്, ബദാം, അണ്ടിപ്പരിപ്പ്- ഒന്നരക്കപ്പ്

Signature-ad

തയാറാക്കുന്ന വിധം
ഒരു ഇടത്തരം പാത്രത്തില്‍, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, അത്തിപ്പഴം, ആപ്പിള്‍ സിഡെര്‍ വിനീഗര്‍ എന്നിവ മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കുക. ഇത് 24 മണിക്കൂര്‍ എങ്കിലും കുറഞ്ഞത് ഇതില്‍ കുതിര്‍ത്ത് വെക്കണം. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം. ശേഷം ഓവൻ 300°F വരെ ചൂടാക്കുക. വെണ്ണ കൊണ്ട് കേക്ക് ടിൻ ഒന്ന് മയപ്പെടുത്തി എടുക്കണം. പിന്നീട് ഒരു ഇടത്തരം പാത്രത്തില്‍, മൈദ, ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റി വെക്കുക. ഒരു വലിയ മിക്സിംഗ് പാത്രത്തില്‍, ഒരു ഹാൻഡ് മിക്സര്‍ ഉപയോഗിച്ച്‌ മിനുസമാര്‍ന്നതുവരെ വെണ്ണ അടിച്ചെടുക്കണം. പിന്നീട് പഞ്ചസാര ചേര്‍ക്കണം. ശേഷം ഇതെല്ലാം നല്ലതുപോലെ മിക്സ് ആവുന്നത് വരെ വീണ്ടും ഇളക്കണം. പിന്നീട് ഇതിലേക്ക് മുട്ട ചേര്‍ക്കുക. മുട്ട നല്ലതുപോലെ പതഞ്ഞ് വരുന്നത് വരെ അടിച്ചെടുക്കണം. അതിന് ശേഷം നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന മാവ് ചേര്‍ക്കുക. ഇതും നല്ലതുപോലെ അടിച്ചെടുക്കുക.

പിന്നീട് ഒരു സ്പാറ്റുല ഉപയോഗിച്ച്‌ നല്ലതുപോലെ ഇളക്കിക്കൊടുക്കുക. ഇതിലേക്ക് വാല്‍നട്ട്, ബദാം, അണ്ടിപ്പരിപ്പ്, കുതിര്‍ത്ത പഴങ്ങള്‍ എന്നിവ ചേര്ക്കുക. ഇത് ബേക്കിംഗ് ടിന്നിലേക്ക് പതുക്കെ ഒഴിച്ച്‌ കൊടുക്കുക. രണ്ട് മണിക്കൂര്‍ എങ്കിലും ഇത് തയ്യാറാക്കുന്നതിന് വേണ്ടി സമയം എടുക്കുന്നു. പിന്നീട് ഓവനില്‍ വെച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞ് ടൂത്ത് പിക് കൊണ്ട് വെന്തോ എന്ന് നോക്കണം. ഇത് നല്ലതുപോലെ തണുക്കുന്നത് വരെ പാത്രത്തില്‍ നിന്ന് മാറ്റരുത്. പിന്നീട് ഇതിന് മുകളില്‍ ചെറിയ രീതിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ബ്രഷ് ചെയ്യുക. പിന്നീട് അല്‍പം പഞ്ചസാര പൊടിച്ചത് വിതറി കൊടുക്കുക. ശേഷം തണുത്ത് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്.

Back to top button
error: