SportsTRENDING

അഡ്രിയാന്‍ ലൂണക്ക് പകരം മറ്റൊരു ഉറുഗ്വേന്‍ സൂപ്പര്‍ താരത്തെ എത്തിക്കാന്‍  ബ്ലാസ്റ്റേഴ്‌സ്

കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തന്നെ തിരിച്ചടികള്‍ നേരിട്ടിരുന്നു. അതിലൊന്നാണ് അഡ്രിയാന്‍ ലൂണക്കുണ്ടായ പരിക്ക്.

ബ്ലാസ്റ്റേഴ്‌സിന്റെ ബുദ്ധികേന്ദ്രമായ ലൂണ പുറത്തായത് ടീമിന്റെ ആക്രമണത്തില്‍ നിഴലിച്ച മത്സരമായിരുന്നു പഞ്ചാബ് എഫ്‌സിക്ക് എതിരേ ഡല്‍ഹിയില്‍ അവസാനിച്ചത്. 1 – 0 നു ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെങ്കിലും ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. പരിക്ക് മൂലം താരത്തിന് മൂന്ന് മാസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ  ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റൊരു മികച്ച  വിദേശ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Signature-ad

ഉറുഗ്വേന്‍ സൂപ്പര്‍ താരം നിക്കോളാസ് ലോഡെയ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 കാരനായ താരം ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ നിലവില്‍ 33 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാര്‍ ഡിസംബര്‍ 31ന് മേജര്‍ ലീഗ് സോക്കര്‍ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോണില്‍ ടീമിലെത്തിക്കാനാവും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ലീഗിലെ ക്ലബായ സീറ്റിൽ സൗണ്ടേഴ്സ് എഫ്‌സിയുടെ താരമാണ് ലോഡെയ്‌റോ. നാഷണൽ, അയാക്‌സ്, ബോട്ടഫോഗോ, കൊറിന്ത്യൻസ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

കരിയറിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് ലോഡെയ്‌റോ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് യുറുഗ്വായ്‌ക്കൊപ്പം 2011ൽ സ്വന്തമാക്കിയ കോപ്പ അമേരിക്ക. അതിനു പുറമെ അയാക്‌സിനൊപ്പം രണ്ടു ഡച്ച് ലീഗും രണ്ട് എംഎൽഎസ് കപ്പും നാഷനലിനൊപ്പം യുറുഗ്വായ് ലീഗും ബൊക്ക ജൂനിയേഴ്‌സിനൊപ്പം അർജന്റൈൻ ലീഗും താരം സ്വന്തമാക്കിയിട്ടുണ്ട്.

Back to top button
error: