NEWSWorld

ഇന്ത്യക്കും ഇസ്രായേലിനുമൊപ്പം നിൽക്കരുത്; ആവശ്യവുമായി പാകിസ്ഥാൻ സൈനിക മേധാവി ന്യൂയോര്‍ക്കില്‍

ന്യൂയോർക്ക് :ഗാസ, കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ പാകിസ്ഥാൻ സൈനിക മേധാവി ന്യൂയോര്‍ക്കിലെത്തി.

പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തുകയും ഗാസയിലെയും കശ്മീരിലെയും നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Signature-ad

ഇന്ത്യക്കും ഇസ്രായേലിനുമൊപ്പം നിൽക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട ജനറൽ അസീം പലസ്തീൻ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാട്  ആവര്‍ത്തിക്കുകയും ഗാസാ മുനമ്ബിലെ ശത്രുത ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താൻ ഗുട്ടെറസിനോട് ആവശ്യപ്പെടുകയും ചെയ്തു, ഒരു മനുഷ്യ ദുരന്തം സംഭവിക്കുന്നത് തടയാൻ പാകിസ്ഥാൻ സൈന്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ കരസേനാ മേധാവി, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Back to top button
error: