Social MediaTRENDING
mythenDecember 14, 2023
പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞിട്ടും വാർത്തയാക്കാതെ മാധ്യമങ്ങൾ!

ന്യൂഡൽഹി:ഇന്ത്യൻ പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞ സാഗർ ശർമ്മയ്ക്ക് പാർലമെൻ്റിന് അകത്തേക്ക് പ്രവേശിക്കാനുള്ള ഗസ്റ്റ് പാസ് നൽകിയത് ബിജെപി എംപി ആയ പ്രതാപ് സിൻഹ ആണ്.
ഒരൊറ്റ ഗോദി മീഡിയയും രാജ്യസ്നേഹത്തെക്കുറിച്ചോ ദേശദ്രോഹത്തെക്കുറിച്ചോ ഒരക്ഷരം ഉരിയാടില്ല.
‘security breach’ എന്ന കുഞ്ഞു കളിയായിട്ടേ ഇതിനെ കാണൂ.
ഇന്ന് അർണാബ് ഗോസാമിയുടെ (റിപ്പബ്ലിക്) അലർച്ച ഉണ്ടാകില്ല.
റൂബിക ലിയാഖത്തിൻ്റയും (ഭാരത് 24), സുധീർ ചൗധരി(ആജ്തക്) യുടെയും അമിത് ദേവഗണിൻ്റെയും ( ന്യൂസ് 18), പ്രാച്ചി പരാശരൻ്റെയും അമൻ ചോപ്രയുടെയും ആനന്ദ് നരസിംഹത്തിൻ്റെയും ഓലിയിടലുകൾ ഉണ്ടാവില്ല.
സർവ്വം ശാന്തമയം ആയിരിക്കും.
ഒരു തരത്തിലുള്ള ഓഡിറ്റിംഗിനും ബിജെപി നേതാക്കൾ വിധേയരാക്കപ്പെടില്ല.
നേരെമറിച്ച് പമ്പയിലേക്കുള്ള ഏതെങ്കിലും കെഎസ്ആർടിസി ബസിന്റെ ടയറിന് കാറ്റൽപ്പം കുറവായിരുന്നെങ്കിൽ….!!






