KeralaNEWS

ഇറച്ചിക്കോഴിക്ക് വില ഇടിയുന്നു; കിലോയ്ക്ക് 86 രൂപ

പത്തനംതിട്ട : ഇറച്ചിക്കോഴിയുടെ വില ഇടിഞ്ഞു. കിലോയ്ക്ക് 70 രൂപയാണ് മൊത്തവ്യാപാര വില. ഇത് ഉപഭോക്താക്കളുടെ കൈയിലെത്തുമ്ബോഴേക്കും 86-90 രൂപയാകും.

ശബരിമല സീസണും ക്രിസ്മസ് നോമ്ബും മൂലം ഉപഭോഗം കുറഞ്ഞതോടെയാണ് ഇറച്ചിക്കോഴി വില ഇടിഞ്ഞത്. കിലോയ്ക്ക് 122 രൂപവരെ ഉണ്ടായിരുന്നിടത്തുനിന്നാണ് വില ഇപ്പോൾ 90 ൽ എത്തി നിൽക്കുന്നത്. കല്യാണ സീസണ്‍ ചൂടുപിടിക്കാത്തതും വിലയിടിയാൻ കാരണമായതായി വ്യാപാരികള്‍ പറയുന്നു.

Signature-ad

ഒക്ടോബറില്‍ നൂറ്റമ്പതിന് മുകളിലായിരുന്നു  വില. നവംബര്‍ പകുതിയോടെയാണ് വില താഴ്ന്നുതുടങ്ങിയത്. ഡിസംബറില്‍ കിലോയ്ക്ക് 82 രൂപവരെയായി കുറഞ്ഞിരുന്നു.ക്രിസ്തുമസ് അടുത്തുതുടങ്ങിയതിനാൽ ഇനിയുള്ള ദിവസങ്ങളില്‍ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.

Back to top button
error: