Social MediaTRENDING
mythenDecember 8, 2023
കൊച്ചി മെട്രോ ടിക്കറ്റ് ഇനി മുതല്‍ യാത്രി ആപ്പ് വഴി എടുക്കാം

കൊച്ചി: മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി ആപ്പ് വഴി എടുക്കാം. ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്.
മെട്രോ ട്രെയിനില്‍ യാത്രയ്ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും.
യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.






