NEWSWorld

ഹമാസ് തുരങ്കങ്ങള്‍ വെള്ളം കയറ്റി തകര്‍ക്കാൻ ഇസ്രായേല്‍ പദ്ധതി

ടെൽഅവീവ് : ഗസ്സ മുനമ്ബില്‍ ഹമാസ് പ്രവര്‍ത്തനം കേന്ദ്രീകരിച്ച തുരങ്കങ്ങള്‍ ജലംനിറച്ച്‌ തകര്‍ക്കാൻ പദ്ധതിയൊരുക്കി ഇസ്രായേല്‍.

ആദ്യ നടപടിയെന്നോണം വടക്കൻ ഗസ്സയില്‍ ശാത്വി അഭയാര്‍ഥി ക്യാമ്ബിനു സമീപം അഞ്ചു കൂറ്റൻ പമ്ബുകള്‍ കഴിഞ്ഞ മാസംസ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ ജലം പമ്ബുചെയ്യാൻ ഇവക്കാകുമെന്നാണ് കണക്കുകൂട്ടല്‍. നൂറിലേറെ ഇസ്രായേല്‍ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാല്‍ അവരുടെ മോചനത്തിനുമുമ്ബ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. സുരക്ഷിതകേന്ദ്രങ്ങളിലും തുരങ്കങ്ങളിലുമാണ് ബന്ദികളെ ഒളിപ്പിച്ചതെന്നാണ് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത്.

Signature-ad

ബന്ദിമോചനത്തില്‍ നടപടിയെടുക്കാതെ കനത്ത ആക്രമണത്തിന് തിടുക്കംകാട്ടുന്ന നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബന്ദികളുടെ ജീവൻകൂടി അപകടത്തിലാക്കുന്ന നടപടിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ബന്ദി മോചനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് നേരത്തേ അവരുടെ കുടുംബങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: