IndiaNEWS

നാല് സംസ്ഥാനങ്ങളിലെ ഫലസൂചനകൾ വ്യക്തമായി. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയും മുന്നിട്ടു നിൽക്കുന്നു

    5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ 4 സംസ്ഥാനങ്ങളിലെ ഫലം ഇന്നറിയാം. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിച്ചു. മിസോറമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90,  തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി.

ആദ്യവോട്ടുകൾ എണ്ണുമ്പോൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിനാണ് മുന്നേറ്റം.  ഛത്തീസ്ഗഡിൽ ഫലം മാറി മാറി വരുന്നുണ്ട്. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 70 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം.  എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഢില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു.

Signature-ad

മധ്യപ്രദേശില്‍ തുടക്കം മുതലേ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ രാവിലെ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി മുന്നിലാണ്.

തെലങ്കാനയില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി സാധ്യത ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. തുടക്കം മുതലേ കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാമതും ബിജെപി മുന്നാമതുമാണ്.

ഛത്തീസ്ഗഢില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നെങ്കിലും രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നുണ്ട്. പത്തരയോടെ ആദ്യചിത്രം വ്യക്തമാകും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്.

തെലങ്കാനയിൽ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമായ  കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്ണിത്. അതേസമയം, കാമറെഡ്ഡി മണ്ഡലത്തില്‍ രേവന്ത് റെഡ്ഡി പിന്നിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ജൂബിലി ഹില്‍സ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ജനവിധി തേടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ഇന്നറിയുന്നത്.

Back to top button
error: