ചെന്നൈ:കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് ഭീഷണിയും ഉയർന്നതോടെ തമിഴ്നാട്ടില്‍ നാളെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുൻനിര്‍ത്തി ചെന്നൈ അടക്കം നാളെ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.