കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പൊലീസ് പിടിയില്‍. ഇളമ്ബള്ളൂര്‍ ചരുവിളപുത്തൻവീട്ടില്‍ വിഷ്ണുപ്രിയയാണ് (29) ചവറ പൊലീസിന്‍റെ പിടിയിലായത്.
ആറാട്ടുപുഴ സ്വദേശിയായ യുവാവില്‍നിന്ന് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പരാതിക്കാരന് കെ.എം.എം.എല്ലില്‍ ഒരുലക്ഷം രൂപ ശമ്ബളത്തില്‍ എച്ച്.ആര്‍ മാനേജരായി ജോലി വാങ്ങിനല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് പല തവണകളായി 15 ലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയത്. പ്രതി നല്‍കിയ അപ്പോയിൻമെന്‍റ് ലെറ്റര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ചവറ ഇൻസ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.