NEWSWorld

ഇന്ത്യ മുഖം തിരിച്ചു; അഞ്ജു പാകിസ്ഥാനിലേക്ക് തന്നെ മടങ്ങും

ന്യൂഡൽഹി:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ പാക്കിസ്ഥാനിലെത്തി വിവാഹം കഴിക്കുകയും ഒടുവിൽ ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചെയ്ത യുവതിയെ പാകിസ്ഥാനിലേക്ക് തന്നെ മടക്കിയയച്ച് ഇന്ത്യ.
രാജസ്ഥാൻ സ്വദേശിനിയായ അഞ്ജുവെന്ന യുവതിയെ വിശദമായി ചോദ്യം ചെയ്തത ശേഷം അന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാനിലുള്ള ഭര്‍ത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുക, ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്ഥാനിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജു ഇന്ത്യയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Signature-ad

ഈ വര്‍ഷം ജൂലൈ 27നാണ് അഞ്ജു, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ല എന്ന യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയത്. അവിടെ വച്ച്‌ ഇസ്ലാം മതം സ്വീകരിച്ച്‌ നസ്റുല്ലയെ വിവാഹം കഴിക്കുകയും ഫാത്തിമ എന്ന പേര്  സ്വീകരിക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് പാകിസ്ഥാനിലെത്തിയത്.

  ഉത്തർപ്രദേശിൽ ജനിച്ച 34 കാരിയായ അ‍ഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്.ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയത്.ശേഷം പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തി കാമുകനെ വിവാഹം കഴിക്കുകയായിരുന്നു.

Back to top button
error: