പത്മകുമാറിന്‍റെ മൊഴിയില്‍ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്.നഴ്സായ മകളുടെ അഡ്മിഷനായി പണം നല്‍കിയെന്നും എന്നാല്‍ അഡ്മിഷൻ ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ മകള്‍ പഠിച്ചത് കമ്ബ്യൂട്ടര്‍ സയൻസാണെന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പത്മകുമാറിന് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. തന്റെ സാമ്ബത്തിക ബാധ്യത തീര്‍ക്കാൻ പത്മകുമാര്‍ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ഓയൂരിലെ ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നു. വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മകള്‍ക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. അടൂര്‍ കെ എ പി ക്യാംപില്‍ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തല്‍. പ്ലസ് ടുവിന് കമ്ബ്യൂട്ടര്‍ സയൻസ് പഠിച്ച മകള്‍ക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നല്‍കാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനല്‍കിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നല്‍കിയില്ലെന്നും പത്ചോമകുമാർ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തില്‍ പങ്കെന്നും ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്നും പത്മകുമാർ പറഞ്ഞു.
ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്.പത്മകുമാര്‍ ബിസിനസുകാരനാണ്.കേബിള്‍ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയല്‍ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. ഭാര്യ കവിത സ്വന്തമായി ബേക്കറി നടത്തുകയാണ്.
കേസ് അന്വേഷണ പുരോഗതി വിശദീകരിച്ചു കൊണ്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഇന്നലെ രാത്രി 9.30ന് കൊട്ടാരക്കര എസ്.പി ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടർന്നതിനാൽ വാര്‍ത്താ സമ്മേളനം ഉണ്ടായില്ല. കേസില്‍ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് കൊണ്ട് ഇന്ന് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.