KeralaNEWS

നവകേരള സദസില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കെതിരെയാണ് നടപടി. കോണ്‍ഗ്രസ് നേതാവ് എന്‍. അബൂബക്കറിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഡി.സി.സി അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് എന്‍.അബൂബക്കര്‍. ഇദ്ദേഹത്തെ കൂടാതെ രണ്ട് ലീഗ് നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

Signature-ad

കൊടുവള്ളി നിയോജകമണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ലീഗ് സംസ്ഥാന സമിതിയാണ് നടപടി അറിയിച്ചത്.

നവകേരളാ സദസ് ബഹിഷ്‌കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇവര്‍ മൂന്നു പേരും പങ്കെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

 

Back to top button
error: