CrimeNEWS

പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കോഴിക്കോട് എന്‍ഐഎ റെയ്ഡ്

കോഴിക്കോട്: രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ അടക്കം റെയ്ഡ് നടക്കുന്നത്. കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്.

കേരളത്തില്‍ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ അറിയിച്ചു. അതേസമയം മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും നിരവധി രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. 2022ല്‍ പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ആസ്പദമായാണ് റെയ്ഡെന്ന് എന്‍ഐഎ പറയുന്നു.

Signature-ad

ക്രിമിനല്‍ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ പാക് പൗരന്‍ നിര്‍മിച്ച വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലരെയും ഗ്രൂപ്പിലേക്ക് ചേര്‍ത്തുവെന്നാണ് എന്‍ഐഎ പറയുന്നത്.

യുവാക്കളെ സ്വാധീനിച്ച് ഗസ്വ ഇ ഹിന്ദില്‍ ചേര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയെന്ന് എന്‍ഐഎ പറയുന്നു. ഇയാള്‍ക്കെതിരെ എന്‍ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 

 

 

Back to top button
error: