പലസ്തീന് ഇസ്രായേല്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ ആദ്യമായിട്ടാണ് ഇസ്രായേലിലെത്തുന്നത്.
ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഖത്തര്‍ പ്രതിനിധികള്‍ എത്തിയത്. ഖത്തറുമായി നയതന്ത്ര ബന്ധമുള്ള രാജ്യമല്ല ഇസ്രായേല്‍. ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത രാജ്യം കൂടിയാണ് ഖത്തര്‍.
അതുകൊണ്ടുതന്നെ ദോഹയില്‍ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് വിമാന സര്‍വീസ് ഇല്ല.സൈപ്രസിലെത്തിയ ശേഷമാണ് ഖത്തര്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക് പറന്നത്.ഇതിന് ശേഷമാണ് തടവിലാക്കിയ ഇസ്രായേലികളെ ഹമാസ് മോചിപ്പിച്ചു തുടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തേക്കാണ് കരാര്‍. 50 ഇസ്രായേലുകാരെ വിട്ടയക്കുന്നതിന് പകരം ഇസ്രായേല്‍ സൈന്യം പിടികൂടിയ പലസ്തീന്‍കാരെയും വിട്ടയക്കുന്നുണ്ട്. അകാരണമായി ഇസ്രായേല്‍ പിടികൂടിയ കുട്ടികളെയും സ്ത്രീകളെയുമടക്കമാണ് ഇപ്പോള്‍ വിട്ടയക്കുന്നത്. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍.