IndiaNEWS

ശബരിമല തീർത്ഥാടനം: 40 സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു

ചെങ്ങന്നൂർ: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പ്രമാണിച്ച്‌ കേരളത്തിലേയ്‌ക്ക് 40 ട്രെയിനുകള്‍ കൂടി അനുവദിച്ച്‌ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ.

കഴിഞ്ഞ ദിവസം അനുവദിച്ച 22 ട്രെയിനുകള്‍ക്ക് പുറമേയാണിത്.ഇതിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു.അനുവദിച്ചിരിക്കുന്നവയെല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായതിനാല്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ട്.

ശ്രീകാകുളം റോഡ്-കൊല്ലം, വിശാഖപട്ടണം-കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സര്‍വീസുകളെന്ന് സൗത്ത് സെന്‍ട്രല്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രാകേഷ് അറിയിച്ചു. ശ്രീകാകുളം റോഡ് – കൊല്ലം സര്‍വീസ് 25-നും വിശാഖപട്ടണം – കൊല്ലം സര്‍വീസ് 29 -നും ആരംഭിക്കും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

Signature-ad

ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേര്‍ഡ് എസി, സ്ലീപ്പര്‍ ക്ലാസ്, സെക്കന്‍ഡ് ക്ലാസ് ജനറല്‍ എന്നീ കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കച്ച്‌ഗുഡ – കൊല്ലം, സെക്കന്ദരാബാദ് – കൊല്ലം, നരാസ്പുര്‍ – കോട്ടയം, കാക്കിനാട ടൗണ്‍ – കോട്ടയം എന്നീ റൂട്ടുകളിലും എതിര്‍ ദിശയിലുമാണ് ആദ്യം അനുവദിച്ച 22 സര്‍വീസുകള്‍.

Back to top button
error: