LocalNEWS

എരുമേലിയിൽ  അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോ ഡ്രൈവർ  മരിച്ചു

     എരുമേലി കുറവാമൂഴിയിൽ  അജ്ഞാത വാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോ ഡ്രൈവർ മരിച്ചു. ഇന്ന് (വ്യാഴം)   രാവിലെ 05:40 ന്  അജ്ഞാത വാഹനം തട്ടിയാണ് ജ്യോതി ഓട്ടോറിക്ഷ  ഡ്രൈവറായ തൊമ്മൻ എന്ന് വിളിക്കുന്ന  ടി.ഡി മജീഷ് (43) മരിച്ചത്.

ഗുരുതരമായി പരിക്കേറ്റു കിടന്ന മജീഷിനെ  ഉടനടി സ്ഥലത്ത് എത്തിയ മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അമിത രക്തസ്രാവം മൂലം  മരണപ്പെടുകയാണുണ്ടായത്. അപകടത്തിന് കാരണമായ വാഹനത്തെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നു.. പുലർച്ചെ 5.40 നാണു  കുറവാമൂഴി വായനശാലക്ക് മുൻപിൽ വച്ച് അപകടം സംഭവിച്ചത്. അതുവഴി  ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈവർ ഫൈസൽ പി എം കണ്ട്രോൾ റൂമിൽ വിവരം അറിച്ചു.  ഉടനടി സ്ഥലത്തെത്തിയ കണ്ട്രോൾ റൂം എം.വി.ഐ ജയപ്രകാശ്, എ.എം.വി.ഐ ബി വരുൺ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന്  കാഞ്ഞിരപ്പള്ളി 26 ലെ മേരി ക്യൂൻസ് ആശുപത്രിയിൽ മജീഷിനെ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Back to top button
error: